തൃശൂർ ചേലക്കരയിൽ പന്നിപ്പടക്കം കടിച്ച് നായ ചത്തു

തൃശൂർ ചേലക്കരയിൽ പന്നിപ്പടക്കം കടിച്ച് നായ ചത്തു. പുലാക്കോട് കുട്ടാടൻ റോഡിൽ റേഷൻകടയ്ക്ക് എതിർവശത്തായി ഇന്നലെ രാത്രിയോടെയാണ് സംഭവം ഉണ്ടായത്. നിരവധി വാഹനങ്ങളും കാൽനട യാത്രക്കാരും സഞ്ചരിക്കുന്ന റോഡിനരികെയാണ് സ്ഫോടക വസ്തു കടിച്ച് നായയുടെ ജീവൻ നഷ്ടമായത്. സംഭവത്തിൽ സ്ഫോടക വസ്തു നിയമ പ്രകാരം ചേലക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
