KOYILANDY DIARY

The Perfect News Portal

മേലൂർ ശ്രീരാമകൃഷ്ണ മഠത്തിൽ ഭക്ത സമ്മേളനം നടന്നു

കൊയിലാണ്ടി: മേലൂർ ശ്രീരാമകൃഷ്ണ മഠത്തിൽ ഭക്ത സമ്മേളനം നടന്നു. ശ്രീരാമകൃഷ്ണ ആശ്രമം ആഗോള വൈസ് പ്രസിഡണ്ട് സ്വാമി സുഹിദാനന്ദജി മഹാരാജ് ഉദ്ഘാടനം ചെയ്തു. മേലൂർ ആശ്രമം മഠാധിപതി സുന്ദരാനന്ദജി മഹാരാജ് അദ്ധ്യക്ഷനായിരുന്നു.
മുതിർന്ന സന്യാസി ശ്രേഷ്ഠൻ സ്വപ്രഭാനന്ദജി, കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികൾ, ശ്രീരാമാനന്ദാശ്രമം മഠാധിപതി ശിവകുമാരാനന്ദ സ്വാമികൾ, നന്ദാത്മജാനന്ദജി, എന്നിവർ സംസാരിച്ചു. എം ബി ബി എസിന് പ്രവേശനം ലഭിച്ച മയൂഖയ്ക്ക് സ്കോളർഷിപ്പ് നൽകി ആദരിച്ചു.