മലപ്പുറത്ത് ഫുട്ബോൾ മത്സരത്തിനിടെ കൂട്ടത്തല്ല്

മലപ്പുറത്ത് ഫുട്ബോൾ മത്സരത്തിനിടെ കൂട്ടത്തല്ല്. മലപ്പുറം വാണിയമ്പലത്താണ് മത്സരം നടന്നത്. നെല്ലികുത്തും പെരുമ്പാവൂരും തമ്മിലായിരുന്നു മത്സരം നടന്നത്. കാണികൾ തമ്മിലുള്ള വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. സെവൻസ് ഫുട്ബോളിനിടെയാണ് സംഘർഷം ഉണ്ടായത്.

ഇന്നലെ രാത്രി 10.30 നാണ് സംഭവം ഉണ്ടായത്. ഏറെ നേരത്തെ സംഘർഷം പൊലീസ് എത്തിയാണ് അവസാനിപ്പിച്ചത്. പത്തോളം പേർക്ക് സംഭവത്തിൽ പരുക്കേറ്റു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

