പള്ളിക്കരയിൽ തേങ്ങാകൂടക്ക് തീ പിടിച്ചു. അയ്യായിരത്തോളം തേങ്ങ കത്തി നശിച്ചു
        തേങ്ങാകൂടക്ക് തീ പിടിച്ചു. പള്ളിക്കരയിൽ കണ്ടൽ രാരോത്ത് ഹൗസിൽ ഗോപാലൻ എന്നയാളുടെ വീട്ടുപറമ്പിലെ തേങ്ങാകൂടക്കാണ് തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന ഗ്രേഡ് ASTO പി കെ ബാബുവിന്റെ നേതൃത്വത്തിൽ സേന എത്തി തീ അണച്ചു.

ഏകദേശം ആയിരത്തോളം തേങ്ങ കത്തി നശിച്ചതായാണ് അറിയുന്നത്.. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നിധിപ്രസാദ് ഇ എം, ലിനീഷ് എം, അനൂപ് എൻപി, സനൽരാജ് കെ എം, ഇന്ദ്രജിത്ത്, ഹോം ഗാർഡ് രാജീവ് വി ടി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.



                        
