മൈനാഗപ്പള്ളിയിൽ യുവതിയെ കാറിടിച്ചു കൊന്ന കേസ്; പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കും
മൈനാഗപ്പള്ളിയിൽ യുവതിയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കി. പ്രതികളായ അജ്മലിനേയും ഡോ. ശ്രീകുട്ടിയേയും ആണ് ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കിയത്. പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കും. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് പോലീസ് അപേക്ഷിച്ചിരുന്നു. കസ്റ്റഡി അപേക്ഷയുടെ കോപ്പി പ്രതിഭാഗം അഭിഭാഷകർക്ക് നൽകി. കസ്റ്റഡി അപേക്ഷയിൽ കോടതി ഇന്ന് വാദം കേൾക്കും.
