വടകരയിൽ നാലാം ക്ലാസ് വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ബിജെപി പ്രാദേശിക നേതാവ് റിമാൻഡിൽ. പുതുപ്പണം കാദിയാർ വയലിൽ കെ വി ജയകൃഷ്ണൻനെയാണ് വടകര കോടതി റിമാൻ്റ് ചെയ്തത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് ജയകൃഷ്ണൻ്റ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.