KOYILANDY DIARY.COM

The Perfect News Portal

ഇതര സംസ്ഥാന തൊഴിലാളി കോവിഡ് ബാധിച്ച് മരിച്ചു

കൊയിലാണ്ടി: ഇതര സംസ്ഥാന തൊഴിലാളി കോവിഡ് ബാധിച്ച് മരിച്ചു. മധ്യപ്രദേശ് സ്വദേശി ഷംസുദീൻ (46) ആണ് മരണമടഞ്ഞത്. കൊയിലാണ്ടിയിലെ ഷഹാനിയ ടവർ ബിൽഡിംഗിലെ പരാഗ് ക്ലോത്ത് മാർട്ടിലെ ജീവനക്കാരനായിരുന്നു. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച്  കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്. നേരത്തെ ഉദരസംബന്ധമായ അസസുഖം ഉണ്ടായിരുന്നതായി അറിയുന്നു. നഗരസഭാ ഹെൽത്ത്  സ്പെക്ടർ കെ.പി. രമേശൻ, കെ.എം. പ്രസാദ്, ജീവനക്കാരായ ജിഷാന്ത്, സുരേന്ദ്രൻ മുണ്ടോത്ത്, സാമൂഹ്യ പ്രവർത്തകരായ ആരിഫ്, ഫൈസാദ് കുറുവങ്ങാട്, സലാം സിപിഎ, ഉബൈദ് നടേരി, തുടങ്ങിയവരുടെ നേതൃത്വത്തിൽ മൃതദേഹം കൊയിലാണ്ടി മീത്തലെക്കണ്ടി പള്ളി ഖബർസ്ഥാനിൽ അടക്കം ചെയ്തു.

അറിയിപ്പ്
കൊയിലാണ്ടി ഷഹാനിയ ടവറിലെ പരാഗ് ക്ലോത്തിൽ ഈ മാസം 10-ാം തിയ്യതിവരെ കടയിൽ എത്തിയവർ നിർബന്ധമായും ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തണമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. രമേശൻ അറിയിച്ചു. കൊറോണ വ്യാപകമാകുന്ന സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കണമെന്നും ജനങ്ങളോടാവശ്യപ്പെട്ടു.

Share news

Leave a Reply

Your email address will not be published. Required fields are marked *