KOYILANDY DIARY

The Perfect News Portal

പാഴാക്കല്‍ നിരക്ക് പൂജ്യം: കേരളം കോവിഡ് വാക്‌സിന്‍ ഫലപ്രദമായി ഉപയോഗിക്കുന്നു; കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: കോവിഡ് വാക്സിന് ഫലപ്രദമായി ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം. കേരളത്തില് പാഴായി പോകുന്ന വാക്സിന്റെ നിരക്ക് പൂജ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ലഭ്യമാകുന്ന കോവിഡ് വാക്സിന് സംസ്ഥാനങ്ങള് ശരിയായി ഉപയോഗിക്കുന്നില്ലെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് വിമര്ശിച്ചു

സംസ്ഥാനങ്ങള്ക്ക് ലഭിച്ച കോവിഡ് 19 വാക്സിന് ഡോസുകളുടെ എണ്ണം 13.10 കോടി ആണെന്നും പാഴാക്കല് ഉള്പ്പെടെ മൊത്തം ഉപഭോഗം 11.43 കോടി ആണെന്നും രാജേഷ് ഭൂഷണ് പറഞ്ഞു. 1.67 കോടിയിലധികം ഡോസുകള് നിലവില് സംസ്ഥാനങ്ങള്ക്ക് ലഭ്യമാണ്. 2.01 കോടി ഡോസുകള് സപ്ലൈ ചെയ്യാന് തയ്യാറായിരിക്കുകയാണ്.

കോവിഡ് വാക്സിന് കുറയുന്നതല്ല രാജ്യത്തെ പ്രശ്നമെന്നും സംസ്ഥാനങ്ങള് ഇത് ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്നമെന്നും മന്ത്രാലയം പറഞ്ഞു. അതേസമയം ചെറിയ സംസ്ഥാനങ്ങളില് 8-9 ദിവസത്തിനുള്ളില് വാക്സിന് ലഭിക്കുമെന്ന് സര്ക്കാര് അറിയിച്ചു.

Advertisements

ഇതുവരെ ഞങ്ങള് 13,10,90,000 ഡോസുകള് സംസ്ഥാനങ്ങള്ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്ക്കും നല്കിയിട്ടുണ്ട്. ഒരു വശത്ത് വാക്സിന് പാഴാക്കാതെ ഉപയോഗിക്കുന്ന കേരളം പോലുള്ള സംസ്ഥാനം നമുക്ക് മുന്നിലുണ്ട്. മറുവശത്ത് നിരവധി സംസ്ഥാനങ്ങള് വാക്സിന് 8-9ശതമാനം വരെ പാഴാക്കുന്നു’; രാജേഷ് ഭൂഷണ് പറഞ്ഞു.

മഹാരാഷ്ട്ര, ഉത്തര്പ്രദേശ്, ഡല്ഹി, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില് ഗുരുതരമായ സ്ഥിതിവിശേഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *