KOYILANDY DIARY.COM

The Perfect News Portal

റിപ്പബ്ലിക് ദിനത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രിയുടെ ആശംസ

ഡല്‍ഹി>  റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തെ 18 ലക്ഷം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രിയുടെ ആശംസ സന്ദേശമെത്തി. “സന്തോഷകരമായ റിപ്പബ്ലിക്ക് ദിനം ആശംസിക്കുന്നു,നിങ്ങളെപ്പോലുളള ലക്ഷക്കണക്കിന് ഉദ്യോഗസ്ഥരുടെ ധൈര്യത്തെയും സേവന മനോഭാവത്തെയും ഞാന്‍ നമിക്കുന്നു” എന്നായിരുന്നു പ്രധനമന്ത്രിയുടെ സന്ദേശം. ഉയര്‍ന്ന പദവി വഹിക്കുന്നവര്‍ മുതല്‍ താഴെക്കടിയിലുളളവര്‍ക്കുവരെ മോദിയുടെ ആശംസ സന്ദേശം ലഭിച്ചിരുന്നു. ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുമായ് നേരിട്ട് ആശയവിനിമയം നടത്തുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്തില്‍ നടന്ന ഡിജിപിമാരുടെ യോഗത്തില്‍ പൊലീസുകരോടുളള ആദരവും സ്നേഹവും മോദി വ്യക്തമാക്കിയിരുന്നു.

 

Share news