ഒരു കോടിയോളം രൂപ വിലവരുന്ന മയക്കു മരുന്നുമായി യുവാക്കള്‍ പിടിയില്‍
കോഴിക്കോട്: അന്താരാഷ്ട്ര വിപണിയില്‍ ഒരു കോടിയോളം രൂപ വിലവരുന്ന മയക്കു മരുന്നുമായി യുവാക്കള്‍ എക്സൈസ് പിടിയില്‍. കിണാശ്ശേരി കെ.കെ. ഹൗസില്‍ അബ്ദുല്‍ നാസര്‍ (24), ചെറുവണ്ണൂര്‍ ശാരദമന്ദിരം ചോളമ്പാട്ട് പറമ്പ് വീട്ടില്‍ ഫര്ഹാന് (22) എന്നിവരെയാണ് ഫറോക്ക് എക്സൈസും, എക്സൈസ് ഇന്റലിജന്‍സും സംയുക്തമായി നടത്തിയ വാഹന പരിശോധനക്കിടെ പിടികൂടിയത്. മാങ്കാവ് ഒടുമ്പ്രയില്നിന്ന് പിടിയിലായ ഇവരില്‍നിന്ന് 310 ഗ്രാം എം.ഡി.എം.എയും 1.800 കിലോഗ്രാം കാഞ്ചാവുമാണ് കണ്ടെത്തിയത്.

ഫര്ഹാന് ബംഗളൂരുവില്‍നിന്ന് പരിചയപ്പെട്ട നൈജീരിയക്കാരനുമായുള്ള ബന്ധത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍നിന്ന് വിമാനമാര്‍ഗമാണ് മാരക മയക്കുമരുന്ന് എത്തിച്ചെതന്നും നിശാപാര്‍ട്ടികള്‍ സംഘടിപ്പിച്ചാണ് ഇവ വില്‍ക്കുന്നതെന്നും പിടികൂടിയ ലഹരിവസ്തുക്കള്‍ക്ക് ഒരുകോടിയോളം രൂപ വിലവരുമെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. സതീശന്, ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ എ. പ്രജിത്ത്, പ്രിവന്റിവ് ഓഫിസര്‍മാരായ അനില്‍ദത്ത്കുമാര്‍, സി. പ്രവീണ്‍ ഐസക്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എം.റെജി, എന്‍. ശ്രീശാന്ത്, പി.വിപിന്‍, എന്‍.സുജിത്ത്, എ. സവീഷ്, ഡ്രൈവര്‍ പി. സന്തോഷ് കുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

