കെ.എസ്.ടി.എ പഠന ക്ലാസ്സ് സംഘടിപ്പിച്ചു
കൊയിലാണ്ടി: കെ.എസ്.ടി.എ യുടെ നേതൃത്വത്തിൽ കൊയിലാണ്ടി ഉപജില്ലയിലെ പ്രധാനാധ്യാപകർക്കു വേണ്ടി ശമ്പള നിർണയവുമായി ബന്ധപ്പെട്ട് പഠന ക്ലാസ്സ് സംഘടിപ്പിച്ചു. കെ.എസ്.ടി.എ സബ് ജില്ലാ പ്രസിഡൻ്റ് ഗണേശ് കക്കഞ്ചേരി യോഗം ഉദ്ഘാടനം ചെയ്തു. എം.വി. വിജയൻ ക്ലാസ്സ് നയിച്ചു. വി.സിദ്ധിഖ് അദ്ധ്യക്ഷത വഹിച്ചു.

കെ.എസ്.ടി.എ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഡി.കെ.ബിജു മുഖ്യ പ്രഭാഷണം നടത്തി. കെ.എം. ലൈല, ബി.പി.സി. ഗിരി, ഒ ഗോപിനാഥ് കെ. എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. വിനോദ് കെ.എം സ്വാഗതവും, വി. ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.


