NDA സ്ഥാനാർത്ഥി NP രാധാകൃഷ്ണന് കെട്ടിവെക്കാനുള്ള തുക കൈമാറി
കൊയിലാണ്ടി: നിയോജക മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി എൻ. പി. രാധാകൃഷ്ണന് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക കൊയിലാണ്ടി കടലോരത്തെ മൽസ്യതൊഴിലാളികൾ നൽകി. കൊല്ലം ഗുരുകുലം ബീച്ചിലെ അയോദ്ധ്യാ വഞ്ചിയിലെ മത്സ്യതൊഴിലാളികളാണ് കെട്ടിവെക്കാനുള്ള സംഖ്യനൽകിയത്. വഞ്ചി ലീഡർ പി.കെ. ശിശുപാലൻ സ്ഥാനാർത്ഥി എൻ.പി. രാധാകൃഷ്ണന് തുക കൈമാറി, ചടങ്ങിൽ ടി.സി. സുമേഷ്, ടി.സി. പ്രജോഷ്, ടി.വി. സുനിൽ, ടി.സി. ശ്രീനു, കൗൺസിലർമാരായ സിന്ധു സുരേഷ്, വി.കെ. സുധാകരൻ, കെ.വി. സുരേഷ്, വി.കെ. ജയൻ എസ്.ആർ. ജയ് കിഷ്, എം.സി. ശശീന്ദ്രൻ, എ.പി. രാമചന്ദ്രൻ, വി.കെ. മുകുന്ദൻ, ഒ. മാധവൻ തുടങ്ങിയവർ സംബന്ധിച്ചു.
