KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സ്റ്റേഡിയത്തിൽ കൺവൻഷൻ നടത്തിയതിന് ഇടത് നേതാക്കൾക്കെതിരെ കേസ്

കൊയിലാണ്ടി: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തിയതിന് നിയോജകമണ്ഡലം ഇടത് പക്ഷ ജനാധിപത്യ മുന്നണി നേതാക്കൾക്കെതിരെ കൊയിലാണ്ടി പോലീസ് കേസ്സെടുത്തു. ഇടത് സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ കൊയിലാണ്ടി സ്റ്റേഡിയത്തിലെ പൊതു സ്ഥലത്ത്  നടത്തിയതിനാണ് കേസ്. അനുമതി ചോദിച്ചിരുന്നെങ്കിലും പോലീസ് ‘അനുമതി നൽകിയിരുന്നില്ല. എന്നാൽ സ്റ്റേഡിയത്തിനുള്ളിൽ അനുമതി നൽകിയതായാണ് നേതാക്കൾ പറയുന്നത്. മന്ത്രി ടി.പി.രാമകൃഷ്ണനാണ് കൺവൻഷൻ ഉൽഘാടനം ചെയ്തത്.

എൽ.ഡി.എഫ്. നേതാക്കളുടെ നീണ്ട നിരതന്നെ കൺവൻഷനിൽ പങ്കെടുത്തിട്ടുണ്ട്. ജില്ലാ കലക്ടർ  സ്റ്റേഡിയം ഗ്രൗണ്ടിൽ ആണ് കൺവെൻഷനുകൾ നടത്താൻ അനുമതി നൽകിയിരുന്നത്.. കൂടാതെ ഇപ്പോൾ കൺവെൻഷൻ നടത്തിയ സ്ഥലം. സ്റ്റേ ഓർഡർ നിലനിൽക്കുന്നുണ്ടെന്നാണ് അറിയുന്നത്. നേരത്തെ നിരവധി പൊതുയോഗങ്ങൾ നടത്തുന്നത് സ്റ്റേഡിയത്തിലെ വ്യാപാരികൾക്ക് ബുദ്ധിമുട്ടായതിനെ തുടർന്നാണ് വ്യാപാരികൾ കോടതിയെ സമീപിച്ച് സ്റ്റേ ഓർഡർ വാങ്ങുകയായിരുന്നു. ഉത്തരവിൻ്റെ കോപ്പി സ്പോർട്സ് കൗൺസിൽ, ജില്ലാ കലക്ടർ, പോലീസ് മേധാവി, താലൂക്ക് തഹസിൽദാർ തുടങ്ങിയവർക്ക് കോടതി അയച്ചു കൊടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *