സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ ചടുലമായി രംഗത്ത് ആവിഷ്ക്കരിച്ച് KSTA വനിതാ സബ്ബ് കമ്മിറ്റി
കൊയിലാണ്ടി: സാര്‍വദേശീയ വനിതാ ദിനത്തില്‍ കെ. എസ്. ടി.എ വനിതാ വേദി സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ ചടുലമായി രംഗത്ത് ആവിഷ്ക്കരിച്ചു. ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ സ്കൂള്‍ അധ്യാപികമാരായ ബിജിഷയും പവിനയുമാണ് സാക്ഷാത്കാരം നടത്തിയത്.

മുലക്കരത്തിനെതിരെ പ്രതിഷേധിച്ച് രക്തസാക്ഷിയായ നങ്ങേലിയുടെ ത്യാഗോജ്വല പോരാട്ടത്തിന് അധ്യാപികമാര്‍ രംഗാവിഷ്ക്കാരം നടത്തി. കനലായുയരും ഞങ്ങള്‍ എന്ന രംഗാവിഷ്ക്കാരത്തില്‍ എന്‍.എം ഷീനാ ഭായ്, മഞ്ജു മാധവന്, പ്രജിഷ, കെ.അനിത, കെ.ജ്യോത്സ്ന, സന്ധ്യ, .ജി.എല്‍.ജിഷ, കെ.സുരഭി, ഒ.രമ്യ, കെ.ജി.ബിജിഷ, പി.പവിന എന്നിവര്‍ വേഷമിട്ടു. ആര്.കെ.ദീപ നിര്‍വഹണ മേല്‍ നേട്ടം നടത്തി.


