കലാഭവന്‍ മണി ഓര്‍മയായിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം: ഓര്‍മ്മപ്പൂക്കളുമായി സിനിമാ ലോകം
കലാഭവന്‍ മണി ഓര്‍മയായിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം. നായകന്‍, വില്ലന്‍, സഹനടന്‍ തുടങ്ങി എല്ലാ വേഷവും തൻ്റെ കയ്യില്‍ ഭദ്രമാണെന്ന് തെളിയിച്ച താരത്തിൻ്റെ വേര്‍പാട് പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ ഇന്നും മലയാള സിനിമാ ലോകത്തിന് സാധിച്ചിട്ടില്ല. ചരമ വാര്‍ഷിക ദിനത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍,സുരേഷ് ഗോപി ഉള്‍പ്പടെയുള്ള താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ മണിയെ അനുസ്മരിച്ച് രംഗത്തെത്തി. ഓര്‍മ്മപൂക്കള്‍ എന്നാണ് മണിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് മോഹന്‍ലാലും മമ്മൂട്ടിയും കുറിച്ചിരിക്കുന്നത്.

ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരായിരം പ്രണാമം എന്നാണ് മണിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് സുരേഷ് ഗോപി കുറിച്ചിരിക്കുന്നത്. ഒരിക്കലും മരിക്കാത്ത ഓര്‍മകളുമായി. പ്രണാമം എന്നാണ് ദിലീപ് മണിയുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. സംവിധായകന്‍ വിനയനും മണിയെ അനുസ്മരിച്ച് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ കലാജീവിതത്തില്‍ എന്നെ ഒരുപാട് സ്വാധീനിച്ച ഈ അനുഗ്രഹീത നടന് ഓര്‍മ്മപ്പൂക്കള്‍ എന്നാണ് വിനയന്‍ കുറിച്ചിരിക്കുന്നത്.


