KOYILANDY DIARY.COM

The Perfect News Portal

ദില്ലി കർഷക സമരത്തിന് ഐക്യദാർഢ്യം പു.ക.സ മില്കേ ചലോ സംഘചിപ്പിച്ചു

കൊയിലാണ്ടി: ദില്ലി കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പുരോഗമന കലാ സാഹിത്യ സംഘം കൊയിലാണ്ടി മേഖലാ കമ്മറ്റി യുടെ നേതൃത്വത്തില് ‘മിൽ കേ ചലോ’ സംഘടിപ്പിച്ചു

ചിത്രം വരച്ചും, നാടൻ പാട്ട് പാടിയും, കവിത ചൊല്ലിയും, നൃത്തമാടിയും, ഈയടുത്ത കാലത്ത് ഓർമ്മകളായ് മാറിയ മഹാരഥൻമാരെ ഓർത്തെടുത്തും, പഴയ സിനിമാ-നാടക ഗാനങ്ങളും, പടപ്പാട്ടുകളും പാടിയും, പറഞ്ഞും ഐതിഹാസിക പ്രക്ഷോഭം നടത്തുന്ന കർഷകർക്കായ് പ്രതിജ്ഞ ചൊല്ലിയുമൊക്കെയായി യിരുന്നു പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ഐക്യദാർഢ്യ പ്രഖ്യാപനം.

പരിപാടി നഗരസഭാ ചെയർപെഴ്സൺ കെ.പി.സുധ ഉദ്ഘാടനം ചെയ്തു. മന് പി.വിശ്വൻ, കെ.കെ.മുഹമ്മദ്, എൽ.ജി.ലിജീഷ്, ടി.വി.ഗിരിജ, എ.സി.ബാലകൃഷ്ണൻ, എ.എം.സുഗതൻ, ഇ.കെ.അജിത്ത്, അശോകൻ കോട്ട്, എന്നിവർ സംസാരിച്ചു.

Advertisements

അഡ്വ കെ.സത്യൻ ഐക്യദാർഢ്യ പ്രതിജ്‌ഞ ചൊല്ലി കൊടുത്തു. പ്രേമൻ തറവട്ടത്ത് അധ്യക്ഷനായി. സി.അശ്വനിദേവ് സ്വാഗതം പറഞ്ഞു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സുനിൽ തിരുവങ്ങൂർ, സത്യചന്ദ്രൻ പൊയിൽക്കാവ്, മാമ്പഴം ഫെയിം ആർദ്ര ചേമഞ്ചേരി, ശിവരാമൻ കൊണ്ടംവള്ളി, സുരേഷ് കുമാർ കന്നൂര്, ഉണ്ണികൃഷ്ണൻ കുറുവങ്ങാട്, ,ശരൺ ദേവ്, റിഹാൻ റഷീദ് എന്നിവർ കവിതകളവതരിപ്പിച്ച

Share news

Leave a Reply

Your email address will not be published. Required fields are marked *