സംസ്ഥാന സർക്കാരിൻ്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക: എൻ.ജി.ഒ. യുണിയൻ
കൊയിലാണ്ടി: ഫിബ്രവരി 25 ൻ്റെ കൂട്ടധർണ്ണ വിജയിപ്പിക്കണമെന്ന് കേരള എൻ ജി ഒ യൂണിയൻ കൊയിലാണ്ടി ഏരിയ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. മുൻസിപ്പൽ ടൗൺ ഹാളിൽ ചേർന്ന യോഗം സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ പ്രസിഡണ്ടുമായ പി പി സന്തോഷ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എക്സ് ക്രിസ്റ്റിദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കൊയിലാണ്ടി നഗരസഭ ഇ.എം.എസ്. ടൌൺഹാളിൽ നടന്ന യോഗത്തിൽ പ്രസിഡണ്ട് കെ മിനി അധ്യക്ഷയായി. ജില്ലാ കമ്മിറ്റി തീരുമാനങ്ങൾ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം കെ കമല റിപ്പോർട്ട് ചെയ്തു.

സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക, കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ അണിനിരക്കുക, പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക; പഴയ പെൻഷൻ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഫിബ്രവരി 25 ന് ഏരിയ കേന്ദ്രത്തിൽ നടക്കുന്ന കൂട്ടധർണ്ണയും യൂണിറ്റുകളിൽ നടക്കുന്ന പ്രകടനവും വിജയിപ്പിക്കുവാൻ ജനറൽ ബോഡി യോഗം ആഹ്വാനം ചെയ്തു.


