വീടുകള്‍ക്ക് തുണി സഞ്ചി വിതരണം ചെയ്തു
കൊയിലാണ്ടി> കൊയിലാണ്ടി നഗരസഭയിലെ ഒന്നാം വാര്‍ഡില്‍ തളിര് മന്ദമംഗലത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ജൈവഗ്രാമം പദ്ധതിയുടെ ഭാഗമായി വീടുകള്‍ക്ക് തുണി സഞ്ചികള്‍ വിതരണം ചെയ്തു. ഒന്നാം വാര്‍ഡിലെ 430 വീടുകള്‍ക്ക് തുണി സഞ്ചി നല്കി.ഉദ്ഘാടനം മൂടാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ജീവാനന്ദന് നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഷാജി പാതിരിക്കാട് അദ്ധ്യക്ഷത വഹിച്ചു. എ.പി സുധീഷ്, മേപ്പയില്‍ ബാലകൃഷ്ണന്, ശിവദാസന്‍, വിശ്വനാഥന് എന്നിവര്‍ പങ്കടുത്തു.
