ഒന്നാം റാങ്കും സ്വർണ മെഡലും നേടി കൊച്ചു മിടുക്കി കൊയിലാണ്ടിക്ക് അഭിമാനമായി

കൊയിലാണ്ടി: ഒന്നാം റാങ്കും ഗോൾഡ് മെഡലും നേടി കൊച്ചു മിടുക്കി. 2018-2020 വർഷത്തിൽ NIIT തിരുച്ചിറപ്പള്ളിയിൽ നിന്നാണ് ഉയർന്ന മാർക്കോടെ കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി അഭിമാനകരമായ വിജയം നേടിയത്. ഒന്നാം റാങ്കും സ്വർണ മെഡലുമാണ് കുറുവങ്ങാട് ‘തീർത്ഥ’ത്തിൽ കുമാരി. ചിത്ര കരസ്ഥമാക്കിയത്. പന്തലായനി യു.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ പി.കെ. ശശിധരൻ മാസ്റ്ററുടെയും കോഴിക്കോട് ഗവ: കോട്ടപ്പറമ്പ് ആശുപത്രിയിലെ റേഡിയോ ഗ്രാഫർ സി. ലക്ഷ്മീദേവിയുടെയും മകളാണ് ചിത്ര.

