KOYILANDY DIARY

The Perfect News Portal

ജ്ഞാനോദയം പദ്ധതിക്ക് തുടക്കം കുറിച്ചു

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തില്‍ തെരുവില്‍ കഴിഞ്ഞവരെ പുനരധിവസിപ്പിച്ച ‘ഉദയം’ ഹോം അന്തേവാസികള്‍ക്കായി ജില്ലാ സാക്ഷരതാ മിഷൻ്റെയും ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിൻ്റെയും സഹകരണത്തോടു കൂടി നടപ്പിലാക്കുന്ന “ജ്ഞാനോദയം” പദ്ധതിക്ക് തുടക്കം കുറിച്ചു.

അന്തേവാസികള്‍ക്കെല്ലാവര്‍ക്കും സാക്ഷരത ഉറപ്പു വരുത്തുന്നതിനോടോപ്പം ഇതര ഭാഷ ക്ലാസ്സുകളും, തുല്യത കോഴ്സുകളും നടത്തും. ഉദയം ചാരിറ്റബിള്‍ സൊസൈറ്റി സൈക്യാട്രിക്​ സോഷ്യല്‍ വര്‍ക്കര്‍ ഡോ. കുര്യന്‍ ജോസ് അധ്യക്ഷത വഹിച്ച പരിപാടി എഴുത്തുകാരന്‍ വി. ആര്‍. സുധീഷ് ഉദ്ഘാടനം നിര്‍വഹിച്ചു.

ജില്ലാ സാമൂഹിക നീതി ഓഫീസര്‍, പവിത്രന്‍. ടി, കോഴിക്കോട് സാക്ഷരത മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍, പ്രശാന്ത് കുമാര്‍, ഉദയം ഹോം അന്തേവാസി നാരായണന്‍ നായര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. റഈസ പര്‍സാന സ്വാഗതവും സ്വാതിന്‍ സന്തോഷ്‌ നന്ദിയും പറഞ്ഞു. എഴുത്തുകാരായ കെ. സച്ചിദാനന്ദന്‍, പി. കെ. പാറക്കടവ് എന്നിവര്‍ ആശംസ സന്ദേശം അറിയിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *