KOYILANDY DIARY

The Perfect News Portal

കോഴിക്കോട് ഡി.എഫ്‌.ഒയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: മലബാര്‍ വന്യജീവി സങ്കേതം ബഫര്‍ സോണ്‍ സംബന്ധിച്ച പ്രദേശവാസികളുടെ സംശയങ്ങള്‍ക്ക് മറുപടി പറയാനെത്തിയ കോഴിക്കോട് ഡി.എഫ്.‌ഒ.യെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. അഡ്വ.ബിജു കണ്ണന്തറ, അഷ്റഫ് കോരങ്ങാട്, ഫസല്‍ കാരാട്ട്, ജാസില്‍ പുതുപ്പാടി, ബേബി തോമസ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

ബഫര്‍ സോണ്‍ സംബന്ധിച്ച്‌ ആശങ്കകള്‍ പരിഹരിക്കുന്നതിന് ഡിഎഫ്‌ഓ എം രാജീവന്‍ താമരശ്ശേരി റെയ്ഞ്ച് ഓഫീസില്‍ ഇന്നലെ യോഗം സംഘടിപ്പിച്ചിരുന്നു. ആക്ഷന്‍ കമ്മറ്റി പ്രവര്‍ത്തകരും കട്ടിപ്പാറ പ‍ഞ്ചായത്ത് അധികൃതരും കര്‍ഷക സംഘടനകളും യോഗത്തിനെത്തിയിരുന്നു. യോഗം കഴിഞ്ഞ് മടങ്ങവേയാണ് ഒരു വിഭാഗം ഡിഎഫ്‌ഓയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്.

കട്ടിപ്പാറ, കൂരാച്ചുണ്ട്, കാന്തനാട് തുടങ്ങിവന മേഖലയോട് ചേര്‍ന്നുള്ള ജനവാസ മേഖലകള്‍ ബഫര്‍ സോണില്‍ ഉള്‍പ്പെടുന്നുണ്ട്. ഇത് നാട്ടുകാര്‍ക്കിടയില്‍ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. അതേസമയം കര്‍ഷകരുടെയും നാട്ടുകാരുടെയും ആശങ്കകള്‍ പരിഹരിച്ച ശേഷമെ അന്തിമ വിജ്ഞാപനം നിലവില്‍ വരൂ എന്ന് ഡിഎഫ്‌ഒ വ്യക്തമാക്കിയിട്ടുണ്ട്. വില്ലേജ് വിഭജനത്തിന് മുന്‍പുള്ള ഭൂപടം ഒരു വിഭാഗം പ്രചരിപ്പിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നുമാണ് ഡിഎഫ്‌ഒയുടെ വാദം.

Advertisements

Leave a Reply

Your email address will not be published. Required fields are marked *