കോവിഡ് പിടിമുറുക്കുന്നു: കൊയിലാണ്ടിയിൽ വീണ്ടും 8 കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ വീണ്ടും 8 കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇന്ന് നടന്ന ആൻ്റിജൻ ടെസ്റ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ 181 പേർക്കാണ് ഇന്ന് ടെസ്റ്റ് നടത്തിയത്. നഗരസഭയിലെ പടിഞ്ഞാറ് ഭാഗം 36-ാം വാർഡിൽ മുക്രിക്കണ്ടിയിൽ ഒരു കുടുംബത്തിലെ 3 പേർക്കും, 41-ാം വാർഡിലെ തണ്ണിമുഖം എന്ന സ്ഥലത്ത് ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ വീട്ടിലെ 5 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറുടെ റിസൽട്ട് പോസിറ്റീവായതിനെ തുടർന്ന് വീട്ടിൽ സമ്പർക്കത്തിലുണ്ടെന്ന് സംശയിച്ച മറ്റ് കുടുംബാംഗങ്ങൾക്കും കൂടി അടിയന്തിരമായി ടെസ്റ്റ് നടത്തിയപ്പോഴാണ് അവർക്ക് 4 പേർക്കും പോസിറ്റീവ് സ്ഥിരീകരിച്ചത്. തീരദേശ ഭാഗങ്ങളിലാണ് ഇപ്പോൾ കൂടുതൽ കേസുകളും ഉണ്ടാകുന്നതെന്ന് ആശങ്ക വർദ്ധി പ്പിക്കുകയാണ്.
കഴിഞ്ഞ ദിവസം നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ പോസിറ്റീവ് സ്ഥിരീകരിച്ചവരുടെ സമ്പർക്കത്തിലുള്ളവരെയും ഓട്ടോറിക്ഷ ഡ്രൈവർമാരെയുമാണ് ഇന്ന് ക്യാമ്പുകളിൽ ടെസ്റ്റിന് വിധേയമാക്കിയത്. ഇതോടെ കൊയിലാണ്ടി അതീവ ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നത്. കണ്ടെയിൻമെൻ്റ് സോണാണെങ്കിലും കൊയിലാണ്ടിയിൽ കൂടുതൽ നിയന്ത്രണം ആവശ്യമായിരിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ ടെസ്റ്റ് നടക്കാനുള്ള സാഹചര്യം കൂടി കണക്കിലെടുത്താൽ കൊയിലാണ്ടിയിൽ ട്രിപ്പിൾ ലോക്ഡൌൺ അവശ്യമായി വരും എന്നാണ് പൊതു വിലയിരുത്തൽ.

