KOYILANDY DIARY.COM

The Perfect News Portal

മണക്കുളങ്ങര റോഡ് മഴ പെയ്ത് ചളിക്കുളമായി: സഞ്ചാരയോഗ്യമാക്കണമെന്ന് ബിജെപി

കൊയിലാണ്ടി: നഗരസഭ 25 ഡിവിഷനിൽപ്പെട്ട പറമ്പില്ലത്ത് മണക്കുളങ്ങര റോഡ് മഴ പെയ്ത് ചളിക്കുളമായി സഞ്ചാരയോഗ്യമല്ലാതായി. സമീപവാസികളായ  നിരവധി വീട്ടുകാർക്ക് ഇത് ഏറെ പ്രയാസം സൃഷ്ടിക്കുന്നു കൗൺസിലറുമായി സംസാരിച്ചുവെങ്കിലും ഫണ്ടില്ല എന്ന് പറഞ്ഞ് അവഗണിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. വാർഡ് സഭയിലും, അയൽ സഭയിലും പല തവണ ആവശ്യമുന്നയിച്ചെങ്കിലും ഉടൻ പണി തുടങ്ങുമെന്ന മറുപടി മാത്രമാണ് ലഭിച്ചത്. മഴക്കാലമായതോടെ റോഡ് ചളിക്കുളമായി മാറിയിരിക്കുകയാണ്. കോറി വേസ്റ്റ് ഇട്ട് പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

റോഡിന് സമീപത്തുള്ള എടക്കണ്ടി ഗോപാലൻ (ദേവിക) എന്നവരുടെ കിണറ്റിൽ ചളിവെള്ളം കയറി  മലിനമായിരിക്കുകയാണ്. പ്രാദേശിക ബി.ജെ.പി. പ്രവർത്തകർ സ്ഥലം സന്ദർശിച്ച് പ്രശ്ന പരിഹാരത്തിനു വേണ്ടി സമീപവാസികളോടൊപ്പം നഗരസഭ സിക്രട്ടറിക്ക് നിവേദനം നൽകി. ബി.ജെ.പി. മണ്ഡലം സെക്രട്ടറി വി. കെ. മുകുന്ദൻ, സൗത്ത് പ്രസിഡണ്ട് വി.കെ. ഷാജി മണ്ഡലം ട്രഷറർ ഒ. മാധവൻ, രംജിത്, വീനസ്, മിഥുൻ എന്നിവർ സ്ഥലം സന്ദർശിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *