KOYILANDY DIARY

The Perfect News Portal

അതിജീവന കവിതകളുമായി കവി സത്യചന്ദ്രൻ പൊയിൽക്കാവ്

കൊയിലാണ്ടി: പ്രതിരോധത്തിൻ്റെ കൊറോണകാലത്ത് എവിടെയും പോകാനില്ലാതെ ഒറ്റപ്പെടലിൻ്റെ കാലത്ത്  അതിജീവന കവിതകൾ രചിക്കുകയാണ് കവി സത്യചന്ദ്രൻ പൊയിൽക്കാവ്. ഇതിനൊടകം അതിജീവനം, ഹൃദയ വാതിൽ, പ്രാർത്ഥന, ബംഗാളി, ഉണർത്തുപാട്ട് തുടങ്ങിയ കവിതകളാണ് രചിച്ചത്. ഇവയെല്ലാം കവിയുടെ കൂട്ടുകാർ. സംഗീത രൂപത്തിൽ ഫെയ്സ് ബുക്കിലൂടെ വൈറലാക്കി മാറ്റിയിട്ടുണ്ട്. സുനിൽ തിരുവങ്ങൂർ, ദിവ്യ കിരൺ, ശ്രീജശ്രീ, സുസ്മിത ഗിരീഷ്, തുടങ്ങിയവരാണ് കവിതകൾ ആലപിച്ചത്. 
എന്നാൽഫെയ്സ് ബുക്കും, വാട്സ് ആപും ഇല്ലാതെ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ, ടി.വിയോ, റേഡിയോയോ ഇല്ലാത്ത വീട്ടിൽ ആകെയുള്ള ചെറിയ സെൽ ഫോണിൽ സുഹൃത്തുക്കൾ വിളിക്കുമ്പോൾ മാത്രമാണ് നാട്ടിലെ വിശേഷങ്ങൾ അറിയുന്നത്. അതിനിടയിൽ തിരക്കഥകൾ തയ്യാറാക്കുന്നതായും കവി പറയുന്നു. ദിവസേനെ വീടിനടുത്തുള്ള കടയിലെത്തിയായിരുന്നു പത്ര വായന. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ അത് മുടങ്ങുകയും ചെയ്തു.
ഇതിനിടയിൽ പോലീസിലെ ഒരു സുഹൃത്തായ സജീവൻ അയനിക്കാട് ഒരു കവിത ആവശ്യപ്പെട്ടിരുന്നു. ലോക്ക് ഡൗൺ കാലത്ത് യുവാക്കൾ അനാവശ്യമായി ചുറ്റി കറങ്ങുന്നതിനെതിരെ അവേർണവിനായി സംഗീതശില്പം ഒരുക്കാൻ വെറുതെ, വെറുതെ ചുറ്റിക്കറങ്ങല്ലെ എന്ന പേരിൽ കവിത തയ്യാറാക്കിയിരുന്നതായി സത്യചന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *