KOYILANDY DIARY

The Perfect News Portal

നവീകരിച്ച കൊയിലാണ്ടി നഗരസഭ ഓഫീസ് കോൺഗ്രസ്സ് പ്രവർത്തകർ അടിച്ചു തകർത്തു

നവീകരിച്ച കൊയിലാണ്ടി നഗരസഭ ഓഫീസ് കോൺഗ്രസ്സ് പ്രവർത്തകർ അടിച്ചു തകർത്തു. മാലിന്യ സംസ്ക്കരണം ശരിയായി നടപ്പിലാക്കുക പൊതുജനാരോഗ്യം സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നതിച്ചാണ് കോൺഗ്രസ്സ് പ്രവർത്തകർ നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. കൊയിലാണ്ടി പട്ടണത്തിൽ നിന്ന് പ്രകടനമായി നഗരസഭ ഓഫീസിന് മുമ്പിലെത്തിയ പ്രവർത്തകരെ പോലീസ് തടഞ്ഞെങ്കിലും പോലീസ് വലയംഭേദിച്ച് പ്രവർത്തകർ നഗരസഭാ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെയാണ് സംഘർഷത്തിൽ കലാശിച്ചത്. ഇതിനിടെ നഗരസഭാ ഓഫീനു മുമ്പിൽ സ്ഥാപിച്ച ഗ്സാസ്കൊണ്ട് നിർമ്മിച്ച പ്രവേശന കവാടം പ്രവർത്തകർ പൂർണ്ണമായും അടിച്ചു തകർത്തു.

ഉന്തിലും തളളിലും എസ് ഐ സേതുമാധവന് കൈക്ക് ഗുരുതരമായ പരിക്കേറ്റു. ഓഫീസ് പരിസരത്തുണ്ടായിരുന്ന നഗരസഭ കൌൺസിലർ പി.എം. ബിജു ഉൾപ്പെടെയുള്ളവർക്കും  യൂത്ത് കോൺഗ്രസ്സ് അക്രമത്തിൽ പരിക്കേറ്റിറ്റുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മുൻ നഗരസഭ കൌൺസിലർ രജീഷ് വങ്ങളത്ത് കണ്ടി, സേവാദൾ മണ്ഡലം പ്രസിഡണ്ട് പി.വി. വേണുഗോപാലൻ, കെഎസ്.യു. ജില്ലാ വൈസ് പ്രസിഡണ്ട് ജെറിൻ ബോസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഓഫീസറെ ആക്രമിച്ചതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ലക്ഷങ്ങൾ ചിലവഴിച്ച് നവീകരിച്ച നഗസഭാ ഓഫീസാണ് ചില കോൺഗ്രസ്സ് കൌൺസിലർമാരും പ്രവർത്തകരും ചേർന്ന് അടിച്ച് തകർത്തത്. ഒരുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ജീവനക്കാർ പറഞ്ഞു. പരിക്കേറ്റ എസ്ഐ സേതുമാധവനെ താലൂക്കാശുപത്രിയൽ പ്രവേശിപ്പിച്ചു.

കെപിസിസി അംഗവും നഗരസഭ കൌൺസിലറുമായ യു. രാജീവൻ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് വി.വി. സുധാകരൻ, വി.ടി. സുരേന്ദ്രൻ, രാജേഷ് കീഴരിയൂർ തുടങ്ങി നിരവധി നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിദ്ധ്യത്തിലാണ് അക്രമം ആരംഭിച്ചത്.  അക്രമസംഭവം നടക്കുന്ന സമയത്ത് നിരവധിപേർ നഗരസഭ ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയിരുന്നു. എന്നാൽ സംഘർഷം നേരിൽകണ്ട പലരും ഓടി രക്ഷപ്പെടുകയായിരുന്നു.

Advertisements

സംഭവത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ്. നഗരസഭാ കൌൺസിലർമാർ പ്രതിഷേധ പ്രകടനം നടത്തി. സിപിഐ(എം) ഏരിയാ സെക്രട്ടറി കെ.കെ. മുഹമ്മദ്, നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ, കെ. ഷിജു, കെ.ടി. സിജേഷ്, വി.കെ. പത്മിനി, എം. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.  വൈകീട്ട് 5 മണിക്ക് കൊയിലാണ്ടി പട്ടണത്തിൽ പ്രതിഷേധ പ്രകടനം നടത്താൻ ഇടതുമുന്നണി ആഹ്വാനം ചെയ്തിട്ടുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *