KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ ഓഫീസ് അടിച്ച് തകർത്ത 6 കോൺഗ്രസ്സ് നേതാക്കളെ റിമാൻ്റ് ചെയ്തു

കൊയിലാണ്ടി നഗരസഭ ഓഫീസ് അടിച്ച് തകർത്ത 6 കോൺഗ്രസ്സ് നേതാക്കളെ റിമാൻ്റ് ചെയ്തു. മാലിന്യം പ്രശ്നം കൈകര്യം ചെയ്യുന്നതിൽ  നഗരസഭ അനാസ്ഥ കാണിക്കുന്നു എന്ന ആരോപണവുമായി  ഇന്ന് രാവിലെ നഗരസഭ ഓഫീസിലേക്ക് നടന്ന കോൺഗ്രസ്സ് മാർച്ചിലുണ്ടായ സംഘർഷത്തിൽ നഗരസഭയ്ക്ക് കനത്ത നാശനഷ്ടമുണ്ടാക്കുകയും തടയാൻ ശ്രമിച്ച പോലീസിനെ അക്രമിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ എസ്.ഐ സേതുമാധവന് കൈക്ക് ഗുരുതരമായ പരിക്കേറ്റ് കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.  ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്ത 6 പേരെയാണ്  കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തത്.

കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് വി.വി. സുധാകരൻ, സേവാദൾ മണ്ഡലം പ്രസിഡണ്ട് പി.വി. വേണുഗോപാലൻ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് റാഷിദ് മുത്താമ്പി, മുൻ നഗരസഭ കൌൺസിലർമാരായ മനോജ് പയറ്റുവളപ്പിൽ, രജീഷ് വെങ്ങളത്ത് കണ്ടി, കെഎസ്.യു. ജില്ലാ വൈസ് പ്രസിഡണ്ട് റെജിൻ ബോസ് എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. നഗരസഭയുടെ പ്രവേശന കവവാടം തകർത്തതിൽ 1 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്. കഴിഞ്ഞ 3 മാസം മുമ്പാണ് ലക്ഷങ്ങൾ ചിലവഴിച്ച് നഗരസഭ ഓഫീസ് നവീകരണ പ്രവർത്തനം നടത്തിയത്.

സംഭവത്തിൽ പ്രതിഷേധിച്ച് സിപിഐ(എം) നേതൃത്വത്തിൽ നഗരസഭ കൌൺസിലർമാരും പ്രവർത്തകരും നഗരത്തിൽ പ്രതിഷേധം പ്രകടവും പൊതുയോഗവും സംഘടിപ്പിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *