ബൈക്കിടിച്ച് തെയ്യം കലാകാരൻ മരിച്ചു
കൊയിലാണ്ടി: ബൈക്കിടിച്ച് തെയ്യം കലാകാരൻ മരിച്ചു. കുറുവങ്ങാട് മണ്ണാറക്കൽ ചന്തുക്കുട്ടി
(80) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 6 മണിയോടെ കുറുവങ്ങാട് മാവിൻ ചുവട്ടിൽ വെച്ചാണ് അപകടം. റോഡരികിൽ നിൽക്കുകയായിരുന്ന ഇയാളെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മെഡിക്കൽ കോളെജിൽ എത്തിച്ചെങ്കിലും രാത്രി 7-30 ഓടെ മരണമടയുകയായിരുന്നു.
വടക്കെ മലബാറിലെ വിവിധ ക്ഷേത്രങ്ങളിലെ തെയ്യം കെട്ടുന്നത് ചന്തുക്കുട്ടിയായിരുന്നു. നിരവധി സ്ഥലങ്ങളിൽ ഇദ്ദേഹത്തെ ആദരിച്ചിരുന്നു. കണയങ്കോട് കിടാരത്തിൽ ക്ഷേത്ര കമ്മിറ്റി ഈയിടെ പട്ടും വളയും നൽകി ആദരിച്ചിരുന്നു. ഭാര്യ. സരോജിനി. മക്കൾ. ലതി, ഷീബ, സതീഷൻ. മരുമക്കൾ: ചാത്തുണ്ണി, സജീവൻ, സിന്ധു.

