കോതമംഗലം സി.ആര്‍.സി ഗണിതോത്സവം ക്യാമ്പ് ആരംഭിച്ചു
കൊയിലാണ്ടി: കോതമംഗലം സി.ആര്‍.സി. തല ഗണിതോത്സവം ക്യാമ്പ് കാവുംവട്ടം യു. പി. സ്‌കൂളില്‍ ആരംഭിച്ചു. മൂന്ന് ദിവസങ്ങളിലായി ഏഴ് സ്‌കൂളിലെ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ക്യാമ്പ് കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരം സമിതി ചെയര്‍മാന്‍ കെ. ഷിജു മാസ്റ്റർ അധ്യക്ഷത വഹിച്ചു.
നഗരസഭ കൌൺസിലർ കെ. ലത, പി.ടി.എ. പ്രസിഡൻ്റ് ടി. ഇ. ബാബു, സി.ആര്‍.സി. കോര്‍ഡിനേറ്റര്‍ ആര്‍. കെ. ഇസ്മയില്‍, രാജന്‍ പഴങ്കാവില്‍, പ്രധാനാധ്യാപിക എ. സുധ, കെ. ജിതേഷ് എന്നിവര്‍ സംസാരിച്ചു.

