KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് കലാലയത്തില്‍ വര്‍ണ്ണോത്സവം  സംഘടിപ്പിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി പഞ്ചായത്തിന്റെ സഹകരണത്തോടെ പൂക്കാട് കലാലയത്തില്‍ വര്‍ണ്ണോത്സവം
സംഘടിപ്പിച്ചു. കുട്ടികള്‍ക്കും ചിത്രകലയ്ക്കുമായി സംഘടിപ്പിച്ച പരിപാടി കാര്‍ട്ടൂണിസ്റ്റ് കരുണാകരന്‍ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട് അധ്യക്ഷത വഹിച്ചു.

കസ്തൂര്‍ബാ 150-ാം വാര്‍ഷികം കാഴ്ച വെക്കുന്ന പരഗ്ഗതം പുണ്യചിന്തകള്‍ ഉണര്‍ത്തുന്ന വര്‍ണ്ണോത്സവത്തില്‍ കെ.ടി.രാധാകൃഷ്ണന്‍ ഗാന്ധിജി നമ്മുടെ നേതാവ് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. കലാലയം പ്രിന്‍സിപ്പല്‍ ശിവദാസ് ചേമഞ്ചേരി, പ്രസിഡന്റ് യു.കെ. രാഘവന്‍, ജനറൽ സെക്രട്ടറി കെ. ശ്രീനിവാസന്‍, സനീഷ് പനങ്ങാട് എന്നിവര്‍ സംസാരിച്ചു.  

വൈകീട്ട് കാപ്പാട് കടപ്പുറത്ത്  ഒത്തുചേര്‍ന്നവരിലേക്ക് മണല്‍ത്തരികളില്‍ വിരിഞ്ഞ അക്ഷരമുദ്രകളിലൂടെ മണ്ണും മനസ്സും മലിനമാക്കരുത് എന്ന റിപ്പപ്ലിക്ക് ദിനസന്ദേശം പകര്‍ന്നു. 

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *