കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിമഹോൽസവം ജനുവരി 28 ന് കൊടിയേറി ഫിബ്രവരി 4 ന് സമാപിക്കും
കൊയിലാണ്ടി: വടക്കെ മലബാറിലെ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രവുമായി ബന്ധമുള്ള കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിമഹോൽസവം. ജനുവരി. 28 ന് കൊടിയേറി. ഫിബ്രവരി 4 ന് സമാപിക്കും. ക്ഷേത്ര ചടങ്ങുകൾക്കും, വാദ്യകലയ്ക്കും പ്രാധാന്യം കൽപ്പിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് കൊരയങ്ങാട്ക്ഷേത്രം പ്രസിദ്ധരായ വാദ്യവിശാരദർ ഉൽസവ ദിനങ്ങളിൽ മേളപ്പെരുക്കം തീർക്കും. ദിവസേനയുള്ള നാന്ദകം എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെ പ്രത്യേകതയാണ്. ഫിബ്രവരി 1 ന് ചെറിയ വിളക്ക്. 2 ന് വലിയ വിളക്ക്, 3 ന് താലപ്പൊലിയുമാണ് പ്രധാന ഉത്സവം.
വിവിധങ്ങളായ കലാപരിപാടികളും ഉൽസവത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 4ന് ചൊവ്വാഴ്ച വൈകീട്ട് 5 മണിക്ക് കുളിച്ചാറാട്ട് കൊരയങ്ങാട് മഹാഗണപതി ക്ഷേത്രത്തിൽ തിരിച്ചെത്തുന്നതോടെ ഉൽസവം സമാപിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
28 ന് ചൊവ്വാഴ്ച കാലത്ത് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നരിക്കുനി ഇടമന ഇല്ലത്ത് മോഹനൻ നമ്പൂതിരിയുടെയും. ക്ഷേത്ര മേൽശാന്തി ഇട നീർമഠo മൂടുമന ഇല്ലം നാഗരാജ് അഡിഗയുടെയും മുഖ്യകാർമികത്വത്തിൽ രാവിലെ 8 നും. 9.40നു ഇടയിൽ കൊടിയേറ്റം. വൈകു 5 മണി. ചോമപ്പന്റെ കാവുകയറ്റം ഭഗവതി ക്ഷേത്രം. കുട വരവ്. ഗണപതി ക്ഷേത്രം.
6.30 ദീപാരാധന രാത്രി 7 മണി തൃത്തായമ്പക. കലാമണ്ഡലം ഹരിഘോഷ് (കലാമണ്ഡലം രാഹുൽദാസ്, കലാമണ്ഡലം ആദിത്യൻ), രാത്രി 10 മണിവില്ലെഴുന്നള്ളിപ്പ് ഗണപതി ക്ഷേത്രത്തിൽ നിന്ന് ഭഗവതി ക്ഷേത്രത്തിലെക്ക് എഴുന്നള്ളിപ്പും. പുലർച്ചെ ഒരു മണിക്ക് നാന്ദകം എഴുന്നള്ളിപ്പും ഉണ്ടായിരിക്കും.
29-01.2020 ബുധൻ പ്രശസ്തത വാദ്യ വിദഗ്ദർ അണിനിരക്കുന്ന പഞ്ചവാദ്യം. തിമില പാലപ്പുറം മണി, മദ്ദളം ചെർപ്പുളശ്ശേരി ശിവശങ്കരൻ, ഇടക്ക പെരിങ്ങോട് സുബ്രഹ്മണ്യൻ, ഇലത്താളം: പാഞ്ഞാൾ വേലുക്കുട്ടി, കൊമ്പ് : കൊരയങ്ങാട് ഷാജു. രാത്രി 7 ’30 ന് ഇശൽ തേൻകണം : സുസ്മിത ഗിരീഷ്. രാത്രി 8.45: തിരുവള്ളൂർ ഹരിഗോവിന്ദ് മാരാർ അവതരിപ്പിക്കുന്നതായമ്പക.
30ന് വ്യാഴാഴ്ച വൈകുന്നേരം 6.45ന് കലാമണ്ഡലം യദു കൃഷ്ണൻ അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ (ഭഗവതി ക്ഷേത്രത്തിൽ), രാത്രി 8.15 തായമ്പക കേളത്ത് പ്രണവ് പി.മാരാർ.
31. 1-2020 വെള്ളിയാഴ്ച 6.45 മുളയങ്കാവ് അഭിജിത്ത് അവതരിപ്പിക്കുന്ന തായമ്പക, രാത്രി 7 മണിക്ക് നാടകം വേനലവധി (അവതരണം സങ്കീർത്തന കോഴിക്കോട്) 1ന് ശനിയാഴ്ച ചെറിയ വിളക്ക്. ഉച്ചയ്ക്ക് 12 മുതൽ സമൂഹസദ്യ.
6.45ന് ഇരട്ട തായമ്പക- സദനം രാജേഷ്, വിഷ്ണു കൊരയങ്ങാട് എന്നിവർ അവതരിപ്പിക്കുന്നു.
രാത്രി 7 മണി ശിവദാസ് ചേമഞ്ചേരിയുടെ നേതൃത്വത്തിൽ സെമി ക്ലാസിക് മെലഡീസ് ഗാനമേള’ ഹൃദയഗീതങ്ങൾ.
2ന് ഞായറാഴ്ച വലിയ വിളക്ക്, വൈകുന്നേരം 5 മണി കാഴ്ചച ശീവേലി, രാത്രി 7.30 കല്ലൂർ ഉണ്ണിക്കൃഷ്ണൻ, കല്ലൂർ ജയൻ ഇരട്ട തായമ്പക, രാത്രി 8.3o ന് പ്രാദേശിക കലാകാരൻമാർ അവതരിപ്പിക്കുന്ന നൃത്ത പരിപാടികൾ.
പുലർച്ചെ 2 മണി നാന്ദകം എഴുന്നള്ളിപ്പ് രണ്ട് പന്തി മേളത്തോടെ ഒന്നാം പന്തി കാഞ്ഞിലശ്ശേരി പത്മനാഭൻ രണ്ടാം പന്തി കലാമണ്ഡലം സനൂപ് എന്നീ മേളപ്രമാണിമാരുടെ നേതൃത്വത്തിൽ കൊരയങ്ങാട് വാദ്യസംഘത്തിന്റെ നൂറിൽ പരം കലാകാരൻമാർ നാദപ്പെരുമയുടെ ഭാഗമാകുന്നു. ചോമപ്പൻ്റെ തിരി ഉഴിച്ചിൽ
3ന് തിങ്കളാഴ്ച താലപ്പൊലി, വൈകു4 മണി കേളികൊട്ട്, 6 മണി താലപ്പൊലി എഴുന്നള്ളിപ്പ് നാദസ്വര സഹിതം. പാണ്ടിമേളത്തോടെ കിള്ളി മംഗലം മുരളി, കാഞ്ഞിശ്ശേരി പത്മനാഭൻ, സദനം സുരേഷ്, കല്ലൂർ ശബരി, തിരുവള്ളൂർ ഗിരീഷ്, പനമണ്ണ മനോഹരൻ, മച്ചാട് സുബ്രഹ്മണ്യൻ എന്നീ മേള പ്രമാണിമാരുടെ നേതൃത്വത്തിൽ കൊരയങ്ങാട് വാദ്യസംഘത്തിൻ്റെതുൾപ്പെടെ നൂറിൽപരം കലാകാരൻമാർ അണിനിരക്കുന്നു. രാത്രി 10 മണി കരിമരുന്ന് പ്രയോഗം
4ന് ചൊവ്വാഴ്ച കാലത്ത് 9 മണി തുലാഭാരം, ഉച്ചയ്ക്ക് 1 മണി ഗുരുതി തർപ്പണം, വൈകീട്ട് 5 മണി കുളിച്ചാറാട്ട്. കൊരയങ്ങാട് കരിമ്പാപ്പൊഴിൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് ആന്തട്ട പരദേവതാ ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ശേഷം കൊരയങ്ങാട് മഹാഗണപതി ക്ഷേത്രത്തിൽ തിരിച്ചെത്തുന്നതോടെ ഉൽസവം സമാപിക്കും. പത്രസമ്മേളനത്തിൽ ഒ. കെ. രാമൻകുട്ടി, പി. പി. ബാലൻ, പി. കെ. ശ്രീധരൻ, ടി. പി. രാഘവൻ, പി. ഇ. സുകുമാർ, ടി. പി. പ്രശാന്ത്, കെ. കെ. ബാലൻ പങ്കെടുത്തു.
