KOYILANDY DIARY

The Perfect News Portal

കാബൂള്‍ വിമാനത്താവളത്തില്‍ ചാവേര്‍ ആക്രമണം: ഒരാള്‍ കൊല്ലപ്പെട്ടു

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ വിമാനത്താവളത്തില്‍ ചാവേര്‍ കാര്‍ബോംബ് സ്‌ഫോടനം. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടന വാര്‍ത്ത അഫ്ഗാന്‍ ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു.

തിങ്കളാഴ്ച രാവിലെ കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിലായിരുന്നു സ്‌ഫോടനം. വിമാനത്താവളത്തിലെ സൈനിക പ്രവേശന കവാടത്തിലേക്ക് പിക്കപ് ട്രക്കിലെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.

ഈ മാസം ആദ്യം കാബൂളില്‍ താലിബാന്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ ആറു യുഎസ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.

Advertisements