KOYILANDY DIARY.COM

The Perfect News Portal

ദേശീയ ധീരതാ അവാർഡ് മരണാനന്തര ബഹുമതിയായി ലഭിച്ച മുഹ്‌സിന്റെ ഫോട്ടോ അനാഛാദനം ചെയ്തു

കൊയിലാണ്ടി: ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽചെയർ ഏർപ്പെടുത്തിയ ദേശീയ ധീരതാ അവാർഡ് മരണാനന്തര ബഹുമതിയായി ലഭിച്ച സി കെ ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയായിയായിരുന്ന മുഹ്സിന്റെ ഫോട്ടോ എം. പി. കെ.മുരളീധരൻ അനാഛാദനം ചെയ്തു. ചടങ്ങിൽ പി.ടി.എ. പ്രസിഡണ്ട് വി.വി സുരേഷ് അധ്യക്ഷ്യത വഹിച്ചു.
കടലിൽ അപകടത്തിൽപ്പെട്ട തന്റെ സുഹൃത്തുക്കളെ രക്ഷിക്കുന്നതിനിടയിലാണ് മുഹസിന് ജീവൻ നഷ്ടപ്പെട്ടത്. മുഹസിന്റെ കുടുംബാംഗങ്ങൾ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് ഈ വർഷത്തെ കലാകായിക ശാസ്ത്ര മേളകളിൽ സംസ്ഥാന തലത്തിൽ സമ്മാനാർഹരായ വിദ്യാർത്ഥികളെ അനുമോദിച്ചു.
പ്രിൻസിപ്പൽ പി.ശ്യാമള സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ ഇ.കെ സുരേഷ് ബാബു, പ്രസീത ആളങ്ങാരി, വി.എം സജിത്ത്, മിനി പുത്തൻ പുരയിൽ, ടി. സതീഷ് ബാബു, മുഹമ്മദ് ജയ്സൽ, ആർ.എസ്. രജീഷ് തടങ്ങിയവർ സംസാരിച്ചു.
തുടർന്ന് ശ്രീജിത്ത് വിയ്യൂർ ലഹരി വിരുദ്ധ ബോധവൽക്കരണ മാജിക് അവതരിപ്പിച്ചു. മികച്ച ശാസ്ത്ര വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ട സി.കെ.ജി.എം.എച്ച്.എസ്.എസ് ന് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ “സി.കെ.ജി മിത്രങ്ങൾ ഒരു വട്ടം കൂടി” യുടെ ഉപഹാരം രവി നവരാഗ് പ്രിൻസിപ്പൽക്ക് കൈമാറി. 
Share news

Leave a Reply

Your email address will not be published. Required fields are marked *