അനധികൃതമായി വിൽപ്പന നടത്തിയ വിദേശ മദ്യം പിടികൂടി
കൊയിലാണ്ടി: അനധികൃതമായി വീട്ടില്‍ വില്‍പ്പനയ്ക്കായി സുക്ഷിച്ച പോണ്ടിച്ചേരി നിര്‍മ്മിത വിദേശമദ്യം പിടികൂടി. കൊയിലാണ്ടി, ചേമഞ്ചേരി, കോരപ്പുഴ ഭാഗങ്ങളില്‍ വീട്ടില്‍ സുക്ഷിച്ച് അനധികൃത മദ്യവില്‍പ്പന നടത്തുന്നുണ്ടെന്നെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേരപ്പുഴ സ്വദേശി പടിഞ്ഞറെയില്‍ സുനില്‍ കുമാറിന്റെ വീട്ടില്‍ കൊയിലാണ്ടി സി ഐ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തുകയായിരുന്നു.
വീട്ടില്‍ നിന്ന് 17കുപ്പി 500 എംഎല്‍ലും, വീടിന്റെ പരിസരത്തു നിന്ന് 90 കുപ്പി 500 എംഎല്‍ലും കണ്ടുകിട്ടി. മൊത്തം 107 കുപ്പി 53 ലീറ്റര്‍ വില്‍പ്പന നടത്തുന്ന വിദേശ മദ്യമാണ് പിടിക്കൂടിയത്. സ്ഥലത്ത് എത്തിയ പോലീസ് സംഘത്തെ കണ്ട പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. അബ്കാരി നിയമ പ്രകാരം കേസ്സെടുത്ത് നിയമ നടപടി സ്വീകരിക്കുമെന്ന് സി.ഐ. പറഞ്ഞു.
എസ്. ഐ. പി. ഉണ്ണികൃഷ്ണന്‍, എ.എസ്. ഐ. മാരായ കെ. മുനീര്‍, ഇ. കെ. ബാബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.വി. ദീലീപ്, എം.പി. അനുപ്, വനിത സിവില്‍ പോലീസ് ഓഫീസര്‍ കെ. ഷെര്‍ളി, ഡ്രൈവര്‍മാരായ ടി. പി. ബൈജു, ഷംസു ടി. കെ. എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. സ്റ്റേഷന്‍ പരിധിയില്‍ റെയ്ഡ് തുടരുമെന്ന് സി.ഐ അറിയിച്ചു.
