സ്കോളർഷിപ്പ് വിതരണം ചെയ്തു
കൊയിലാണ്ടി: ചേമഞ്ചേരിയിലെ യോഗ വിദ്യാലയമായ സെൻ ലൈഫ് ആശ്രമം ഏർപ്പെടുത്തിയ വെളത്തൂര് മാധവി അമ്മ സ്മാരക സ്കോളർഷിപ്പിന്റെ വിതരണം ചേമഞ്ചേരി ഈസ്റ്റ് യു. പി.സ്കൂളിൽ സെൻ ലൈഫ് ആശ്രമം ഡയരക്ടർ വി. കൃഷ്ണകുമാർ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് സി.എം സത്യൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ യോഗ അദ്ധ്യാപികമാരായ പ്രീത വിനോദ്, കെ. വി. ദീപ എന്നിവർ സംസാരിച്ചു. പ്രധാനാദ്ധ്യാപിക ശ്രീമതി എം. ബീന സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ശ്രീ. കെ. കെ.രവീന്ദ്രൻ നന്ദിയും പറഞ്ഞു.
