കൊലപാതകം തെളിയിച്ച പെരുവണ്ണാമൂഴി എസ്. ഐ. ബാബു രാജന് പ്രശസ്തിപത്രം നൽകി

കൊയിലാണ്ടി: 2019ലെ കോഴിക്കോട് ജില്ലയിലെ മികച്ച ഡിറ്റക്റ്റീവ് ഓഫീസറായി പെരുവണ്ണാമൂഴി എസ്. ഐ. കെ. ബാബു രാജന് മന്ത്രി ടി.പി.രാമകൃഷ്ണൻ പ്രശസ്തി പത്രം നൽകി ആദരിച്ചു. പെരുവണ്ണാമൂഴി മുതുകാട് കൊളുത്തൂർ കോളനിയിൽ ദുരൂഹ സാഹചര്യത്തിൽ 40 വയസ്സുള്ള റീനാ എന്ന സ്ത്രീ മരണപ്പെട്ട സംഭവത്തിൽ അസ്വാഭിക മരണത്തിനു കേസ്സ് എടുത്ത് നടത്തിയ അന്വേഷണത്തിലാണ് അംഗീകാരം കിട്ടിയത്.
അന്വേഷണം നടത്തി കൊലപാതകം ആണെന്ന് തെളിയുകയും, ഒരു വർഷം മുൻപേ മറ്റൊരു മകൻ മരണപ്പെട്ടതും കൊലപാതകമാണെന്ന് തെളിയുകയും ഇരുവരെയും കൊന്നത് മരണപ്പെട്ട റീനയുടെ മകനായ സുനിൽ എന്ന അപ്പുവാണെന്ന് അഞ്ചുദിവസത്തെ തുടർച്ചയായുള്ള അന്വേഷണത്തിൽ വ്യക്തമാവുകയും ചെയ്തതിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തത്തിനും കുറഞ്ഞദിവസിത്തിനുള്ളിൽ പ്രതിയെ കണ്ടെത്തിയതിനുമാണ് 2019 ലെ കോഴിക്കോട് ജില്ലയിലെ മികച്ച ഡിറ്റക്റ്റീവ് ഓഫീസറായി പെരുവണ്ണാമൂഴി എസ്. ഐ. കെ. ബാബു രാജനെ തെരഞ്ഞെടുത്തത്. വടകര കൺട്രോൾ റൂമിൽ വെച്ച് നടന്ന ചടങ്ങിൽ തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണനാണ് ബാബുരാജനെ പ്രശസ്തി പത്രം നൽകി ആദരിച്ചത്.

അനുമോദന ചടങ്ങിൽ ജില്ലാ പോലീസ് മേധാവിയായ കെ. ജി സൈമൺ ഐ പി എസ്, നാദാപുരം എ എസ് പി അങ്കിത് അശോക് ഐപിഎസ്, ഡി വൈ എസ് പി പ്രിൻസ് എബ്രഹാം, ഷാജി, നഗരസഭാ ചെയർമാൻ കെ ശ്രീധരൻ, പോലീസ് അസോസിയേഷൻ ഭാരവാഹികളായ കെ പി ഭാസ്കരൻ, അഭിജിത് എന്നിവർ സംസാരിച്ചു.

