മോഷ്ടാവ് പിടിയിലായി
കൊയിലാണ്ടി: മോഷണത്തിനിടെ മോഷ്ടാവ് പിടിയിലായി. തലശ്ശേരി അണിയാം കൊല്ലം സിദ്ധിഖ് (57) ആണ് പിടിയിലായത്. കൊല്ലം വിയ്യൂർ വില്ലേജ് ഓഫീസിൽ കളവ് നടത്തിയ ശേഷം ഷോപ്പിൽ കയറി മോഷണം നടത്തുന്നതിനിടയൊണ് പോലീസ് ഇയാളെ പിടികൂടിയത്. 
 ഇന്ന് പുലർച്ചെ ഡാന്‍സാഫ് അംഗങ്ങളും,  കൊയിലാണ്ടി പോലീസും  ചേർന്ന്  കൊല്ലത്തു  വെച്ച്  പിടികൂടുകയായിരുന്നു. കൊയിലാണ്ടി സി.ഐ. കെ.ഉണ്ണികൃഷ്ണൻ എസ്.ഐ. സി.കെ. രാജേഷ്, സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ, വിജു വാണിയംകുളം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ്സ് സംഘമാണ്  പിടികൂടിയത്. ഇന്നു കോടതിയിൽ ഹാജരാക്കും.


                        

