താനൂര്‍ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം> താനൂര്‍ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പ്രതികളില്‍ ഒരാളുടെ സഹോദരനെ ആക്രമിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റക്കാര്‍ ആരായാലും നടപടി സ്വീകരിക്കുമെന്നും കേസില്‍ മൂന്നുപേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഭവത്തെ ഗൗരവായി തന്നെ കാണുന്നു. നാട്ടില്‍ സമാധാന അന്തരീക്ഷം വേണമെന്ന് തന്നെയാണ് സര്‍ക്കാര്‍ ലക്ഷ്യം. സമാധാന ചര്‍ച്ചയില്‍ എടുത്ത തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. താനൂര്‍ കൊലപാതകം സഭ നിറുത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

