ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്സ്: വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിന് ഒന്നാം സ്ഥാനം

കൊയിലാണ്ടി. ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്സ് മത്സരത്തിൽ വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു. ശനിയാഴ്ച രാവിലെ നടന്ന മേലടി ഉപജില്ലാതല ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്സ് മത്സരത്തിലാണ് വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചത്.
പയ്യോളി S.N.B.M G.U.P സ്കൂളിൽ വെച്ച് നടന്ന വാശിയേറിയ മത്സരത്തിൽ എ. വി. ദേവലക്ഷ്മിയാണ് നൂറിലധികം വിദ്യാർത്ഥികളോട് മത്സരിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഇതോടെ ദേവലക്ഷ്മി ജില്ലാ തല മത്സരത്തിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. മേലടി ബി.പി.ഒ. രാഹുൽ മാസ്റ്ററിൽ നിന്ന് ദേവലക്ഷ്മി സമ്മാനം ഏറ്റുവാങ്ങി.
