സാംസ്ക്കാരിക നായകർക്കെതിരെ കള്ളക്കേസ്. പ്രധാനമന്ത്രിക്കെതിരെ കത്തയച്ച് യൂത്ത്കോൺഗ്രസ്സ് പ്രതിഷേധം

കൊയിലാണ്ടി: രാജ്യത്തെ ബാധിക്കുന്ന പൊതു പ്രശ്നങ്ങളിൽ പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു എന്നതിൻ്റെ പേരിൽ സാംസ്ക്കാരിക നായകന്മാർക്കെതിരെ കേസെടുക്കാനുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെ യൂത്ത് കോൺഗ്രസ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിഷേധിച്ചു.
അടൂർ ഗോപാലകൃഷ്ണൻ, രാമചന്ദ്ര ഗുഹ, മണിരത്നം അടക്കമുള്ള നിരവധി സാംസ്കാരിക പ്രവർത്തകരെയാണ് കേസിൽപ്പെടുത്തി കൽത്തുറുങ്കിൽ അടയ്ക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ ഗൂഢനീക്കം. ഇതിനെതിരെയാണ് കത്തയച്ച് പ്രതിഷേധിക്കാൻ തീരുമാനിച്ചത്. കൊയിലാണ്ടി പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടി യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് എം കെ സായീഷ് ഉദ്ഘടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് റാഷിദ് മുത്താമ്പി അധ്യക്ഷത വഹിച്ചു. അഖിൽ രാജ് മരളൂർ, ആദിൽ എം, അബ്ദുൾ റഹ്മാൻ എന്നിവർ സംസാരിച്ചു. വരും ദീവസങ്ങളിൽ കൂടുതൽ കത്തയച്ച് ശക്തമായ പ്രതിഷേധിക്കുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
