KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിപുതിയ ബസ് സ്റ്റാന്റിലെ അനധികൃത പാർക്കിംങ്: പോലീസ് നടപടി തുടങ്ങി

കൊയിലാണ്ടി: പുതിയ ബസ് സ്റ്റാന്റിലെ അനധികൃത ബൈക്ക് പാർക്കിംങ്  പൂർണ്ണമായും ഒഴിവാക്കാൻ കൊയിലാണ്ടി പോലീസ് നടപടി തുടങ്ങി. സ്റ്റാന്റിൽ ബൈക്കുകൾ നിർത്തിയിടുന്നത് ഏറെ പ്രയാസം സൃഷ്ടിക്കുന്നത് കാരണമാണ് നടപടിയെന്ന് പോലീസ് പറഞ്ഞു.
കാലത്ത് സ്റ്റാന്റിൽ നിർത്തിയിട്ട ശേഷം വൈകുന്നേരങ്ങളിലാണ് ബൈക്കുകൾ എടുത്ത് പോകുന്നത്. ബൈക്കുകൾ ചങ്ങലയിൽ കൂട്ടി കെട്ടി സ്റ്റിക്കർ പതിച്ചാണ് നടപടി എടുക്കുന്നത്. ഉടമസ്ഥർ ബൈക്ക് എടുക്കാൻ വരുമ്പോൾ ഫൈൻ ഈടാക്കിയാണ് ബൈക്ക് വിട്ടുകൊടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *