കൊയിലാണ്ടി നഗരസഭ കൃഷിഭവൻ പച്ചക്കറി ചന്തയിൽ 30 ശതമാനത്തിലേറെ വിലക്കുറവ്-വിപണന കേന്ദ്രം മാറ്റിയിരിക്കുന്നു

കൊയിലാണ്ടി: നഗരസഭ കൃഷിഭവൻ നേതൃത്വത്തിൽ പുതിയ ബസ്സ്സ്റ്റാൻ്റിന് സമീപം ആരംഭിച്ച ഓണം പച്ചക്കറി വിപണനം തിങ്കളാഴ്ച മുതൽ പുതിയ ബസ്സ്സ്റ്റാന്റിൽ നിന്ന് തെക്ക് ഭാഗത്തുള്ള മത്സ്യ മാർക്കറ്റിലേക്ക് പോകുന്ന റോഡിലെ സാഫ് ആർക്കേഡ് ബിൽഡിംഗിലേക്ക് മാറ്റിയ വിവരം അറിയിക്കുന്നു. കീടനാശിനി ഇല്ലാത്ത എല്ലാതരം പച്ചക്കറികളും 30 ശതമാനത്തിലധികം വിലക്കുറവിൽ ഇവിടെ നിന്ന് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
