ഡോക്ടര്‍മാര്‍ നാളെ രാജ്യ വ്യാപകമായി പണിമുടക്കും

ഡല്‍ഹി: രാജ്യ വ്യാപകമായി ഡോക്ടര്‍മാര്‍ നാളെ പണിമുടക്ക് നടത്തും. ദേശീയ മെഡിക്കല്‍ കമ്മീഷന് ബില്‍ പാസാക്കിയതിനെതിരെയാണ് ഡോക്ടര്‍മാരുടെ പ്രതിഷേധം. അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയാ വിഭാഗത്തേയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിട്ടുണ്ട്.
ബുധനാഴ്ച്ച രാവിലെ 6 മുതല്‍ 24 മണിക്കൂറാണ് സമരം. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ മുഴുവന്‍ ഡോക്ടര്‍മാരും സമരത്തില്‍ പങ്കെടുക്കും. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ അവസാന വര്‍ഷ പരീക്ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് മാനദണ്ഡമാക്കുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകളാണ് ബില്ലിലുള്ളത്.

പ്രാഥമിക ശുശ്രൂഷയ്ക്ക് ഹെല്‍ത്ത് വര്‍ക്കര്‍ എന്ന പേരില്‍ നിയന്ത്രിത ലൈസന്‍സ് നല്‍കും, മെഡിക്കല്‍ രംഗവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും അന്തിമ അതോറിറ്റി 25 അംഗ ദേശീയ മെഡിക്കല്‍ കമ്മീഷനാകും എന്നിവയാണ് ബില്ലിലെ വ്യവസ്ഥകള്‍.

