ചില്‍ഡ്രന്‍സ് ഹോമിലെ മൂന്നു കുട്ടികളെ കാണാനില്ലെന്ന് പരാതി
        കോഴിക്കോട്: വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിലെ മൂന്നു കുട്ടികളെ കാണാനില്ലെന്ന് പരാതി
ഉത്തര്‍പ്രദേശുകാരനായ ജാവേദ് ഖാന്‍ (16), കോഴിക്കോട്, മലപ്പുറം ജില്ലക്കാരായ രാജേഷ് (14), വിഷ്ണു ബംഗ്ലാ (13) എന്നിവരെയാണ് ചൊവ്വാഴ്ച ഉച്ചക്കു ശേഷം കാണാതായത്. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് സ്‌കൂളില്‍ പഠിക്കുന്ന ഇവര്‍ സ്‌കൂളില്‍ നിന്നാണ് അപ്രത്യക്ഷരായതെന്ന് അറിയുന്നു. ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


                        
