സംസ്ഥാനത്തെ ആദ്യ അതിസുരക്ഷാ ജയില്‍ വിയ്യൂരില്‍ പ്രവര്‍ത്തനം തുടങ്ങി

തൃശ്ശൂര്‍: സംസ്ഥാനത്തെ ആദ്യ അതിസുരക്ഷാ ജയില്‍ വിയ്യൂരില്‍ പ്രവര്‍ത്തനം തുടങ്ങി. ഭീകരവാദികളടക്കം കൊടും കുറ്റവാളികളെ പാര്‍പ്പിക്കാന്‍ ആധുനിക സുരക്ഷാ സംവിധാനങ്ങളോട് കൂടിയ കെട്ടിടമാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനോട് ചേര്‍ന്ന് നിര്‍മ്മിച്ചത്.
വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ കോമ്പൗണ്ടിലെ ഒമ്പതേക്കറിലാണ് അതിസുരക്ഷാ ജയില്‍ നിര്‍മ്മിച്ചിരിക്കുന്നത്. അറുനൂറോളം തടവുകാരെ പാര്‍പ്പിക്കാവുന്ന ജയിലിന്റെ നിര്‍മ്മാണം 2016 ല്‍ ആരംഭിച്ചിരുന്നുവെങ്കിലും നീണ്ടു പോവുകയായിരുന്നു. സ്‌കാനറിലൂടെ കടന്ന് വിരല്‍ പഞ്ചിങ്ങ് നടത്തിയാണ് തടവുകാരെ ജയിലിന് അകത്ത് പ്രവേശിപ്പിക്കുക.

മറ്റു ജയിലുകളില്‍ നിന്ന് വിഭിന്നമായി ഒരോ മുറികളായാണ് തടവറ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ മുറികളിലും നിരീക്ഷണ കാമറകള്‍ ഉണ്ട് . അതിസുരക്ഷാ ജയിലില്‍ തടവുകാര്‍ക്ക് തമ്മില്‍ കാണാനാവില്ല. സന്ദര്‍ശകര്‍ക്കും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് കാണാന്‍ അവസരം ഒരുക്കുക.

മൂന്ന് നില കെട്ടിടമാണ് അതിസുരക്ഷാ ജയിലിനായി നിര്‍മിച്ചിരിക്കുന്നത്. 24 മണിക്കൂറും സുരക്ഷാ ഭടന്മാരുള്ള നാല് ടവറുകളും ഉണ്ട്.

