നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ സംസ്ഥാന പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് രാജ് കുമാറിന്റെ അമ്മ

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ സംസ്ഥാന പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് രാജ് കുമാറിന്റെ അമ്മ കസ്തൂരി. കേസില്‍ സിബിഐ അന്വേഷണ വേണമെന്നാവശ്യപ്പെട്ട് രാജ്കുമാറിന്റെ അമ്മ കസ്തൂരി സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി.
പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്തിന്റെ മാതാവ് രമണി പ്രമീളയും മാര്‍ച്ചില്‍ പങ്കെടുത്തു. കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമന്നും രാജ്കുമാറിന്റെ മരണത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും കസ്തൂരി വ്യക്തമാക്കി.

