ഗ്ലാസ് അട്ടി മറിഞ്ഞുവീണ് കടയുടമ മരിച്ചു

കോഴിക്കോട്: ഗ്ലാസ് മാര്‍ട്ടില്‍ ഗ്ലാസ് മറിഞ്ഞുവീണ് കടയുടമ മരിച്ചു. കുറ്റ്യാടി വയനാട് റോഡില്‍ സമീറ ഗ്ലാസ്മാര്‍ട്ട് ഉടമ വടക്കത്താഴ ജമാല്‍ (50) ആണ് മരിച്ചത്. മകന് ജംഷീറിനും പരുക്കുണ്ട്.
രാവിലെ കട തുറക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. ഗ്ലാസിനടിയില്‍ കുടുങ്ങിയ ജമാലിനെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് പുറത്തെടുത്തത്.

