KOYILANDY DIARY

The Perfect News Portal

കാബൂളില്‍ താലിബാന്‍ ആക്രമണം ;ഒരു പൊലിസുകാരന്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ താലിബാന്‍ ആക്രമണം. ഒരു പൊലിസുകാരന്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച്ച രാത്രിയായിരുന്നു ആക്രമണം നടന്നത്. ഷെര്‍പൂരിലെ എംബസിക്കു സമീപം കാര്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്ത് തുടര്‍ച്ചയായി വെടിവെപ്പും നടന്നു.

മൂന്ന് തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സികളോട് വ്യക്തമാക്കിയത്.