KOYILANDY DIARY

The Perfect News Portal

കടുത്ത ചൂടില്‍ വലയുമ്പോള്‍ മനം കുളിര്‍പ്പിക്കാന്‍ സാലഡുകള്‍

കടുത്ത ചൂടില്‍ വലയുമ്പോള്‍ ശീതളപാനീയങ്ങളേയും ഐസ്‌ക്രീമുകളെയും ആശ്രയിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇവയേക്കാള്‍, ശരീരത്തിലെ നിര്‍ജ്ജലീകരണം തടയുവാന്‍ സാധിക്കുന്നത് സാലഡുകള്‍ക്കാണ്. ആന്റി ഓക്‌സിഡന്‌റുകളും വിറ്റാമിനുകളും അടങ്ങിയ പോഷകസമൃദ്ധമായ സാലഡുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യവശ്യമാണ്. രുചിക്കൊപ്പം അവശ്യമായ കലോറി ഊര്‍ജ്ജം പകരാനും ഇവയക്ക് കഴിയുന്നു. ഈ വേനല്‍ക്കാലത്ത പരീക്ഷിക്കാവുന്ന ചില സാലഡുകള്‍ പരിചയപ്പെടാം.c3     (1) കുക്കുംബര്‍ മാംഗോ സാലഡ്:തണുപ്പും മധുരവും ചേര്‍ന്ന കുക്കുംബര്‍ മാംഗോ സാലഡ് ശരീരത്തിനും മനസ്സിനും ഒരു പോലെ കുളിരു പകരുന്ന കോംബിനേഷനാണ്. മാമ്പഴം ഇഷ്ടമല്ലാത്തവരായി ആരാണുള്ളത്. ധാരാളം വിറ്റാമിനുകളും നാരുകളും അടങ്ങിയ മാമ്പഴം ഉന്മേഷത്തോടൊപ്പം രോഗപ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നു. c1  (2) കുക്കുംബര്‍ മിന്റ് സാലഡ്:ധാരാളം ജലാംശം അടങ്ങിയ വെള്ളരിക്ക നിര്‍ജ്ജലീകരണം തടയുന്നതിനോടൊപ്പം ശരിരത്തിന് ഉന്‍മേഷം പകരുകയും ചെയ്യുന്നു. ധാതുസമ്പുഷ്ടവും വിറ്റാമിനുകളും അടങ്ങിയ പുതിനയും കൂടി ചേരുമ്പോള്‍ മികച്ച സാലഡായി കുക്കുംബര്‍ മിന്റ് സാലഡ് മാറും. ശരീരത്തിനെ വിഷവിമുക്തമാക്കാനും സാധിക്കുന്നതാണ് ഈ സാലഡ്. മേമ്പൊടിയായി തക്കാളിയും കുരുമുളകും ചേര്‍ക്കാം. (3)  വാട്ടര്‍മെലോണ്‍ ടുമാറ്റോ സാലഡ്:
cവേനലിനെ പ്രതിരോധിക്കാന്‍ ശരീരത്തിന് ഏറ്റവും ആവശ്യമായ വിറ്റമിന്‍ എ സമ്പുഷ്ടമായി അടങ്ങിയ സാലഡാണ് ഇത്. 95 ശതമാനം ജലം അടങ്ങിയ മധുരകരവും ജൂസിയുമായ തണ്ണിമത്തന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതോടെ ശരീരത്തിലെ ജലത്തിന്റെ തോത് താഴാതെ നിലനിര്‍ത്താനും സാധിക്കും.