കൊല്ലം അഞ്ചലില്‍ കാറിടിച്ച് അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

കൊല്ലം: കൊല്ലം അഞ്ചലില്‍ കാറിടിച്ച് അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. രണ്ടുപേരുടെ നില ഗുരുതരമാണ്. ഏറം ഗവ. സ്കൂള്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. ഒന്നാം ക്ലാസില്‍ ആദ്യമായി പോയ കുട്ടികള്‍ക്കാണ് പരുക്കേറ്റത്. രണ്ട് കുട്ടികളുടെ അമ്മമാര്‍ക്കും പരിക്കേറ്റു. പരിക്കേറ്റ രണ്ടുപേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
