മത്സ്യതൊഴിലാളികൾക്ക് മണ്ണെണ്ണ നിർത്തലാക്കിയതിൽ STU പ്രതിഷേധിച്ചു

കൊയിലാണ്ടി: മത്സ്യതൊഴിലാളികൾക്കുള്ള മണ്ണെണ്ണ നിർത്തലാക്കിയ നടപടിയിൽ കോഴിക്കോട് ജില്ലാ മത്സ്യതൊഴിലാളി യൂണിയൻ എസ് .ടി .യു. പ്രതിഷേധിച്ചു. കൂടാതെ മത്സ്യ തൊഴിലാളി ഭവന പദ്ധതി എടുത്തുകളയുകയും, ലൈഫ് പദ്ധതിയിൽ മുൻഗണന നൽകാത്തതിലും പ്രതിഷേധം രേഖപ്പെടുത്തി. മഞ്ചാക്കൽ സലീം ഉൽഘാടനം ചെയ്തു.
കുന്നുമ്മൽ കോയ അദ്ധ്യക്ഷത വഹിച്ചു. യു. നാസർ, വി. എം. അമീദ്, കെ. അബൂബക്കർ ഹാജി, ജയരാജ് മൂടാടി എന്നിവർ സംസാരിച്ചു.

